11:14pm 12 November 2026
NEWS
അനസ്തേഷ്യ റോഡ് മാപ്പ് പുസ്തകം പ്രകാശനം ചെയ്തു
08/02/2026  07:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അനസ്തേഷ്യ റോഡ് മാപ്പ് പുസ്തകം പ്രകാശനം ചെയ്തു
HIGHLIGHTS

വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. റെന്നി ചാക്കോ രചിച്ച ‘അനസ്തേഷ്യ റോഡ് മാപ്പ്’ പുസ്തകം മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പ്രകാശനം ചെയ്യുന്നു.

കൊച്ചി: സുഗമമായ ശസ്ത്രക്രിയയ്ക്കുള്ള വഴികാട്ടിയായി എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. റെന്നി ചാക്കോ രചിച്ച ‘അനസ്തേഷ്യ റോഡ് മാപ്പ്’ പുസ്തകം പ്രകാശനം ചെയ്തു. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പ്രകാശനം നിർവഹിച്ചു. 
അനസ്തേഷ്യ എന്നാൽ എന്താണ്, അതിന്‍റെ പ്രാധാന്യം എത്രത്തോളമാണ്, തയ്യാറെടുപ്പുകൾ എങ്ങനെയാണ് തുടങ്ങിയ വിവരങ്ങൾ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകം രോഗികൾക്കും അറിവ് നേടാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരുപോലെ ഉപയോഗപ്രദമാണ്. വായനക്കാർക്ക് എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കാനാകും വിധം സം‍ക്ഷിപ്തവും വ്യക്തവുമായി തയ്യാറാക്കിയിരിക്കുന്ന പുസ്തകം പൊതുസമൂഹത്തിന് അനസ്തേഷ്യയെക്കുറിച്ചുള്ള അവബോധം നൽകാൻ പര്യാപ്തമാണ്. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img